കൊച്ചി: ബിനാലെ ,കൊച്ചി കാർണിൽ എന്നിവ കണക്കിലെടുത്ത് ബോട്ട് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫോർട്ടുകൊച്ചി- മട്ടാഞ്ചേരി - എറണാകുളം റൂട്ടിൽ ആറോളം ബോട്ടുകൾ ഓടികൊണ്ടിരുന്നിടത്ത് ഇപ്പോൾ രണ്ടു ബോട്ടുകൾ മാത്രമാണുള്ളത്.

നേരത്തെ 61 ട്രിപ്പുകൾ ഉണ്ടായിരുന്നത് 34 ട്രിപ്പുകളായി കുറഞ്ഞതോടെ യാത്രാക്ളേശം രൂക്ഷമായി. 2018ലെ പ്രളയത്തിനു ശേഷം മട്ടാഞ്ചേരിയിലേക്കുള്ള ബോട്ട് സർവീസ് നിർത്തിവച്ചു. ആറുമാസത്തിലേറെയായി ഐലൻഡ് ടെർമിനലിലേക്ക് സർവീസില്ല. കൊച്ചിയിലെ യാത്രക്കാരോടുള്ള ചിറ്റമ്മനയം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസിഡന്റ് എം.എം. അബാസ്, സെക്രട്ടറി പത്മനാഭ മല്യ എന്നിവർ അറിയിച്ചു.