അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. കോഴിക്കോട് സർവകലാശാല ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്തു. റിട്ട. ട്രഷറി ഓഫീസർ എം.പി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗ്ഗീസ് മനുഷ്യാവകാശ ധ്വംസനങ്ങൾ ജനാധിപത്യത്തിന് ഭൂഷണമോ എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. പി.ഡി. ജോർജ്ജ്, പി.എൽ. ഡേവിസ്, കെ.ടി. വർഗീസ്, കെ.ജെ. സെബാസ്റ്റ്യൻ, പി.സി. തോമസ്, പത്രോസ് പാലാട്ടി, എം.കെ. വർക്കിപ്പിള്ള എന്നിവർ പ്രസംഗിച്ചു.