കോതമംഗലം: ആന്റണി ജോൺ എം.എൽ.എയുടെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. വെള്ളിയാഴ്ച രാത്രി എം.എൽ.എയെ വീട്ടിൽ ഇറക്കിയശേഷം സർവീസ് സ്റ്റേഷനിലേക്ക് പോകുംവഴിയാണ് ഇടത് സൈഡിലെ പിൻചക്രം ഊരിത്തെറിച്ചത്. വേഗത കുറവായതിനാൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിൽ മറ്റാരുമുണ്ടായിരുന്നില്ല.