pinarayi
മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ് എന്നിവർ ആലുവ തുരുത്ത് സംസ്ഥാന വിത്തു ക്വാദന കേന്ദ്രം സന്ദർശിക്കുന്നു.

ആലുവ: ആലുവ തുരുത്ത് സീഡ് ഫാമിനെ രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ പരമ്പരാഗത നെല്ലിനമായ രക്തശാലി അരികൊണ്ടുള്ള പായസത്തിന്റെ മികവുകൾ രുചിച്ചറിഞ്ഞു.

ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്ന ഔഷധമൂല്യമുള്ള രക്തശാലി അരി ആലുവ ഫാമിലെ പ്രധാനവിളയാണ്. ഫാമിന്റെ പ്രവർത്തനം മുഖ്യമന്ത്രി നേരിട്ടുകണ്ട് മനസിലാക്കി. രക്തശാലി മുതൽ മാജിക്ക് റൈസ് (കുമോൾ റൈസ്) ഇവിടെ കൃഷി ചെയ്യുന്നു. നെല്ലും താറാവും എന്ന കൃഷി രീതിയാണ് ഇവിടെ.

കാസർഗോഡ് കുള്ളൻ പശുക്കൾ, മലബാറി ആടുകൾ, കുട്ടനാടൻ താറാവുകൾ, വിവിധ പച്ചക്കറികൾ, പൂച്ചെടികൾ, മത്സ്യക്കൃഷി എന്നിവയെല്ലാം ചേർന്ന സംയോജിത കൃഷിരീതിയാണ്. ഉത്‌പന്നങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടുവാങ്ങാൻ ഔട്ട്‌ലെറ്റ് മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്.