കൊച്ചി: ഉറച്ച നിലപാടുകളാണ് സ്ഥാനമാനങ്ങളെക്കാൾ പി.ടി. തോമസിനെ വ്യത്യസ്തനാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകനും പ്രഭാഷകനുമായ അഡ്വ.എ.ജയശങ്കർ പറഞ്ഞു. പി.ടി തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ച് പി.ടി.തോമസ് ഫൗണ്ടേഷൻ തൃക്കാക്കര നിയോജകമണ്ഡലത്തിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'വാക്ചാതുരി- 2022" പ്രസംഗമത്സരം കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഉമാ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 23ന് രാവിലെ 10.30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന പി.ടി. തോമസ് അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിജയികൾക്ക് സമ്മാനങ്ങൾ നല്കും.