പറവൂർ: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കൈതാരം ക്രാഫ്റ്റ് വേൾഡ് സ്കൂൾ പറവൂരിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന വാട്ടർ ഡിസ്പെൻസറുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി അഡ്വ. സി.എ. മജീദ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, കെ.ഡി. വിൻസെന്റ്, ദിവ്യ ഉണ്ണികൃഷ്ണൻ, രശ്മി അനിൽകുമാർ, കൊച്ചുറാണി ജോസഫ്, ശാന്തിനി ഗോപകുമാർ എന്നിവർ പ്രതിപക്ഷ നേതാവിൽ നിന്ന് ഡിസ്പെൻസറുകൾ ഏറ്റുവാങ്ങി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗം വി.എച്ച്. ജമാൽ, പ്രിൻസിപ്പൽ മൃദുല പ്രവീൺ, സ്കൂൾ ട്രസ്റ്റി ഷാലി സാബ്രി എന്നിവർ സംസാരിച്ചു.