
കോലഞ്ചേരി: വൈസ്‌മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൈസ് മെൻ ഫൗണ്ടേഴ്‌സ്‌ഡേ ദിനാഘോഷം നടത്തി. മുൻ ഏരിയാ പ്രസിഡന്റ് വി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.എം. ബാബു അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ രഞ്ജിത്ത് പോൾ, മുൻ വൈ.എം.സി.എ റീജിയണൽ ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ്, സാജു എം. കറുത്തേടം, വാവച്ചൻ മർക്കോസ്, സജി കെ. ഏലിയാസ്, ഷിബി ബേബി, ജെയിംസ് പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.