1
കൊച്ചിയിലെത്തിയ സന്യാസിനിമാർ

മട്ടാഞ്ചേരി: ജൈന ധർമ്മ പ്രചരണവുമായി മൂന്നംഗ ജൈന സന്യാസിനി സംഘം കൊച്ചി ജൈന ക്ഷേത്രത്തിലെത്തി. പരംപൂജ്യ അരിഷ്ഠരത്ന ശ്രീജി , ശിഷ്യരായ അഭിനവ രത്ന ശ്രീജി ,സാഹിത്യ രത്ന ശ്രീജി എന്നിവരാണ് കൊച്ചി ഗുജറാത്തി റോഡിലെ ശ്വേതാംബർ ജൈന ക്ഷേത്രത്തിലെത്തിയത്.

120 വർഷം പഴക്കമുള്ള കൊച്ചിയിലെ ക്ഷേത്രം ജൈന്യ മത വിശ്വാസികളുടെ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്. ഗുജറാത്ത്, മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര ,ഗോവ ,തമിഴ്നാട് ,ആന്ധ്ര ,തെ ലുങ്കാന ദേശങ്ങൾ താണ്ടിയാണ് കേരളത്തിലെ ത്തുന്നത്.കോയമ്പത്തൂരിൽ ചാതുർമാസ വ്രതാനുഷ്ഠാനം നടത്തി കോഴിക്കോട് വഴി കൊച്ചി നഗരത്തിലെത്തി. ഇന്നലെ തീര ദേശ കൊച്ചിയിലെത്തിയ സ ന്യാസിനി സംഘം ചൊവ്വാഴ്ച ആലപ്പുഴ വഴി കന്യാകുമാരിയിലും മധുര വഴി ചെന്നെയിലെത്തിച്ചേരും.കാൽനടയായി ഇതിനകം 13000 കിലോമീറ്റർ സഞ്ചരിച്ചാണ് സന്യാസിനി സംഘം കൊച്ചിയി ലെത്തിയത് . പ്രതിദിനം 10-25 കിലോ മീറ്റർ സഞ്ചരിക്കും. വീടുകളിൽ നിന്നും ഭിക്ഷാടനത്തിലൂടെ ഭക്ഷണവും വാസകേന്ദ്രങ്ങളിൽ പ്രഭാഷണം ക്ഷേത്രങ്ങളിൽ ആരാധന മുതലായവ നടത്തിയാണ് ധർമ്മ പ്രചാരണം . സന്യാസിനി സംഘത്തെ ശരത് ഖോന ,ഭരത് ഖോന ,പരേഷ് എന്നിവരുടെ നേതൃത്വത്തി​ൽ സ്വീകരി​ച്ചു.