 
ഫോർട്ട് കൊച്ചി: കൊച്ചിയുടെ വൈവിദ്ധ്യമാർന്ന കാഴ്ചകളുടെ ഫോട്ടോകളുമായി ഫോർട്ടുകൊച്ചിയിൽ വെളിപള്ളത്തുരാമൻ മൈതാനിക്ക് ചുറ്റുമായി ഫോട്ടോ പ്രദർശനം തുടങ്ങി. കാമറ ആർട്ട് പീപ്പിൾ ഒരുക്കിയ പ്രദർശനത്തിൽ കൊച്ചിയിലെ ഫോട്ടോഗ്രാഫർമാർക്കൊപ്പം ഇറ്റലിയിലെ മരിയാ ജേക്കബ് എടുത്ത ഫോട്ടോ കളുമുണ്ട്.ജനുവരി 2 ന് സമാപിക്കുന്ന 24 ഫ്രെയിoസ് കൊച്ചി രൂപതാ ബിഷപ്പ് ഡോ: ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു.കൊച്ചി കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. പ്രിയ പ്രശാന്ത് ,മുൻ മേയർ കെ.ജെ.സോഹൻ എന്നിവർ സംബന്ധിച്ചു.