car

വൈപ്പിൻ: നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞു. കാർ വെള്ളത്തിൽ മുങ്ങി താഴ്‌ന്നെങ്കിലും കാർ ഓടിച്ചിരുന്ന കൊടുങ്ങല്ലൂർ തെക്കോട്ട് വീട്ടിൽ രാജേഷും(45) കൂടയുണ്ടായിരുന്ന സുഹൃത്തും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെരണ്ട് മണിയോടെയാണ് ചെറായി രക്തേശ്വരി ബീച്ച് റോഡിൽ നിന്ന് ഇന്നോവ കാർ കായലിലേക്ക് വീണത്. നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും സഹായത്താൽ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുത്തു.