 
കൊച്ചി: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 'ജനചേതന യാത്ര' വിജയിപ്പിക്കുന്നതിന് തൃക്കാക്കര മേഖലാതല സംഘാടക സമിതിയും വിളംബരജാഥയും സംഘടിപ്പിച്ചു. ആലിൻചുവട് ജനകീയ വായനശാലയിൽ ചേർന്നയോഗം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഡി.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. രാജീവ്, സി.ഡി. വത്സലകുമാരി, കെ.എസ്. ഗോപാലകൃഷ്ണൻ, അഡ്വ.ജോസഫ് ജോർജ്, പി.എസ്.ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ടി. എൽദോ ചെയർമാനും കെ.എസ്.രാജീവ് കൺവീനറുമായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. എറണാകുളത്ത് എത്തുന്ന ജാഥയ്ക്ക് ചങ്ങമ്പുഴ പാർക്കിൽ സ്വീകരണം നൽകാനും തീരുമാനിച്ചു.