photo

വൈപ്പിൻ: കോട്ടപ്പുറം രൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡും എക്‌സെസസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി 1000 ചുമർചിത്ര സന്ദേശ രചന പള്ളിപ്പുറത്ത് ആരംഭിച്ചു. മേഖലയിലെ നാല് സ്‌കൂളുകളുടെ സഹകരണത്തോടെയാണ് ചുമർചിത്ര സന്ദേശ രചന ഒരുക്കുന്നത്. പള്ളിപ്പുറം മാണിബസാറിൽ നടന്ന മേഖലാതല ചിത്രരചന മുനമ്പം എസ്.എച്ച്. ഒ. എ.എൽ യേശുദാസ് ഉദ്ഘാടനം ചെയ്തു.

ടീച്ചേഴ്‌സ് ഗിൽഡ് ഡയറക്ടർ ഫാ.ഷിജു കല്ലറക്കൽ അദ്ധ്യക്ഷത വഹിച്ചു. മഞ്ഞുമാതാ സഹവികാരി ആന്റൺ ഇലഞ്ഞിക്കൽ ലഹരിവിരുദ്ധ സന്ദേശം നൽകി. സെന്റ് റോക്കീസ് എൽ.പി.എസ്. പി.ടി.എ. പ്രസിഡന്റ് ജോയ് അറക്കൽ, എൽ.എഫ്.യു.പി.എസ്. പി.ടി.എ. പ്രസിഡന്റ് ഡോൺ സാവിയോ, സെയ്ന്റ് മേരീസ് എച്ച്.എസ്. പി.ടി.എ. പ്രസിഡന്റ് തോമസ് പുത്തൻ പുരക്കൽ, എക്‌സൈസ് പ്രിവന്റിവ് ഓഫീസർ ടി.എ. രതീഷ്, കെ.കെ. രത്‌നൻ എന്നിവർ പ്രസംഗിച്ചു.