photo

വൈപ്പിൻ: ഡി.പി. വേൾഡിന്റെ ഗ്ലോബൽ വാളണ്ടിയർ വാരത്തോടനുബന്ധിച്ച് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഓപ്പറേറ്ററായ ഡി.പി വേൾഡ് കൊച്ചിയിലെ ഉദ്യോഗസ്ഥർ പുതുവൈപ്പ് ബീച്ച് ശുചീകരിച്ചു. 75 ഉദ്യോഗസ്ഥരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു.
ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കാനായി 2 ബിന്നുകളും സ്ഥാപിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് ഉദ്ഘാടനം ചെയ്തു. ഡി.പി വേൾഡ് കൊച്ചി സി.ഇ.ഒ. പ്രവീൺ തോമസ് ജോസഫ്,ജനറൽ മാനേജർ ബൈജു എബ്രഹാം,എച്ച്. ആർ. മാനേജർ മഹേഷ് കുമാർ,ജനറൽ മാനേജർമാരായ കുരുവിള സേവ്യർ,കേണൽ തോമസ് ജോൺ, ബാബു കുമാർ, പഞ്ചായത്ത് അംഗങ്ങളായ ലിഗേഷ് സേവ്യർ,കെ.പി.ജോയ് എന്നിവർ പ്രസംഗിച്ചു.