ചോറ്റാനിക്കര : കേരള കലാക്ഷേത്ര വാർഷികാഘോഷ ഉദ്ഘാടനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ആമ്പല്ലൂർ എൻ .എസ് .എസ് ഹാളിൽ നടന്ന യോഗത്തിൽ പ്രൊഫ. പി.എ.അപ്പുക്കുട്ടൻ (കലാക്ഷേത്ര പ്രസിഡൻറ്) അദ്ധ്യക്ഷത വഹിച്ചു.
കഥകളി ആചാര്യനായിരുന്ന ഉമയനല്ലൂർ ഗോപാലപിള്ള ആശാൻ സ്മാരക പുരസ്ക്കാര ജേതാക്കളായ പ്രശസ്ത കഥകളിനടനായ ഫാക്ട്പ ത്മനാഭനും നാടകനടനും നർത്തകനുമായ ശിവൻ വള്ളാന്തറക്കും പുരസ്കാരങ്ങൾ നൽകി. 10001രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
കവിയും ആട്ടക്കഥ കൃത്തുമായ വിജയൻ കാമട്ടത്തിൻെറ "മുറുക്കാൻ മ്പെട്ടി" എന്ന ആമ്പല്ലൂരിന്റെ ചരിത്ര കഥാ പുസ്തക പ്രകാശനം കെ. ജി പൗലോസ് നിർവഹിച്ചു പി.എ.അപ്പുക്കുട്ടൻ സാർ ഏറ്റുവാങ്ങി. തുടർന്ന് നാറ്റ -യിൽ ഉന്നത വിജയം നേടിയ കലാക്ഷേത്ര ഗൗതം കൃഷ്ണയെ അനുമോദിച്ചു. വാർഷിക സമ്മേളനത്തിൽ ഡോക്ടർ കെ. ജി. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കലാക്ഷേത്ര സെക്രട്ടറി ജയകൃഷ്ണ എസ്. ജി. സ്വാഗതം പറഞ്ഞു.