മൂവാറ്റുപുഴ: ഫിലിം സൊസൈറ്റിയുടെ 13 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഹയർസെക്കൻഡറി , കോളേജ് ,യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി ഹ്രസ്വ ചിത്ര മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ ഒന്ന് ,രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000 ,2000 ,1000 രൂപ കാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബയോഡേറ്റയ്ക്കും നിലവിൽ വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രത്തോടൊപ്പവും എൻട്രികൾ
nvpeterlic@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യണം . വിവരങ്ങൾക്ക് : 094468 33700, 097464 08351.