മൂവാറ്റുപുഴ: പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് സാമ്പത്തിക അനുകുല്യങ്ങൾ അനുവദിക്കണമെന്നും എല്ലാ സ്കൂളുകളിലും പ്രീ പ്രൈമറി വിഭാഗം ആരംഭിക്കണമെന്നും കെ.എസ്.ടി.എ കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രീ പ്രൈമറി ജീവനക്കാർക്ക് ഓണറേറിയം അനുവദിയ്ക്കക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം അജി നാരായണൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് എൻ .കെ. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ആനി ജോർജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബെന്നി തോമസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗം പി .എൻ. റെജി കുമാർ സംസാരിച്ചു.12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ജോർജ് ജോസഫ് (പ്രസിഡന്റ്), ബിനു ജോസഫ് , ലിൻസിജോൺ (വൈസ് പ്രസിഡന്റുമാർ), റിജോയ് സഖറിയ (സെക്രട്ടറി), മഞ്ജു സുകുമാർ, മനു മോഹൻ (ജോയിന്റ് സെക്രട്ടറിമാർ), രശ്മി ശശി (ട്രഷറർ).