chitty
എറണാകുളം ജില്ലാ ചിട്ടി ഫോർമെൻസ് അസോസിയേഷൻ ജില്ലാസമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഹൈമാവതി ശിശുപാലൻ, റോയ് റിപ്പൺ, കെ.എം. ചെറിയാൻ, കെ.കെ. സുഗതൻ, ആർ. വിശ്വംഭരൻ, എം.കെ പ്രസാദ്, എം.വി. ലോറൻസ്, എം.കെ. ആഷിക് എന്നിവർ സമീപം

കൊച്ചി: എറണാകുളം ജില്ല ചിട്ടി ഫോർമെൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. വിശ്വംഭരൻ നായർ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എം.കെ. പ്രസാദ്, ട്രഷറർ റോയി റിപ്പൺ, കണയന്നൂർ താലൂക്ക് പ്രസിഡന്റ് എം.വി. ലോറൻസ്, പറവൂർ വൈപ്പിൻ മേഖലാ പ്രസിഡന്റ് കെ.കെ. സുഗതൻ, ആലുവ താലൂക്ക് പ്രസിഡന്റ് സോമസുന്ദരം, മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് എൻ.എം. ജോസഫ്, സെക്രട്ടറി എം.കെ. ആഷിക് എന്നിവർ സംസാരിച്ചു. അഡ്വ.കെ.എം ചെറിയാൻ ക്ലാസെടുത്തു.