 
തൃക്കാക്കര: ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ അപ്രായോഗികമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പരിഷ്കാരം നടപ്പാക്കുമ്പോൾ പ്രത്യേകിച്ചും വിദ്യാർത്ഥികളുടെ ഭാവി കൃത്യമായി അവലോകനം ചെയ്ത് ബന്ധപ്പെട്ട വകുപ്പുകളും ജീവനക്കാരുമായി ചർച്ചചെയ്തുമാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പാക്കാവൂ എന്ന് സതീശൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം. മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഉത്തര മേഖലാ സെക്രട്ടറി കെ.പി. നജീബ്, പ്രിൻസിപ്പൽസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു, സിൻഡിക്കേറ്റ് മെമ്പർ കെ.എം. സുധാകരൻ, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ആൻഡ് കോളേജസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് കനകരാജൻ സെക്രട്ടറി സലിം വേങ്ങാട്ട്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.കെ. മജീദ്, മേഖലാ സെക്രട്ടറി ജമാൽ എ.എം, കൊച്ചിൻ മേഖലാ പ്രസിഡന്റ് ജിജോ, ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ ഫെഡറേഷൻ അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പും സർവീസിൽനിന്ന് വിരമിച്ച ഫെഡറേഷൻ അംഗങ്ങൾക്കുള്ള ഉപഹാരവും വിതരണം ചെയ്തു.