cm

ആലുവ: സാഹിത്യകാരൻ ശ്രീമൻ നാരായണന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതിപ്രകാരം വിതരണം ചെയ്യുന്ന 100111ാമത്തെ മൺപാത്രം മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

ആലുവ പാലസിൽ മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീമൻ നാരായണൻ തന്നെയാണ് മുഖ്യമന്ത്രിക്ക് മൺപാത്രം സമർപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ സൗജന്യമായി വിതരണം ചെയ്യുന്ന മൺപാത്രങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയിരുന്നു. ഇതേതുടർന്ന് പ്രധാനമന്ത്രി മാൻ കീ ബാത്ത് പരിപാടിയിൽ ശ്രീമൻ നാരായണനെ പ്രശംസിച്ചിരുന്നു.