11
അനിൽ പി.കെ

തൃക്കാക്കര: വഴിയാത്രക്കാരനായ അഞ്ചൽപ്പെട്ടി പുത്തൻകണ്ടത്തിൽ വീട്ടിൽ പി.കെ. അനിൽ (51) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. മരോട്ടിച്ചുവട് - ഒബ്‌റോൺമാൾ റോഡിൽ താൽ ഹോട്ടലിന്റെ മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊച്ചി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചിത്രകാരനാണ്. ഭാര്യ: സുജ. മകൾ: ഗോപിക.