കൊച്ചി: വിഴിഞ്ഞം തുറമുഖം സാദ്ധ്യമായാൽ കേരളം മാനുഫാക്ചറിംഗ് ഹബ്ബാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പോർട്ടിനൊപ്പം അനുബന്ധ വികസനം കൂടി അതിവേഗം സാദ്ധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പ്രഥമ മെയ്ഡ് ഇൻ കേരള അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ്. എൻ.നഗരേഷ് മുഖ്യപ്രഭാഷണം നടത്തി. വേണു രാജാമണി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എം.ഡി മധു എസ്. നായർ, ലോക്‌നാഥ് ബെഹ്ര, ബിബു പുന്നൂരാൻ, ആന്റണി കൊട്ടാരം, വി.സി. റിയാസ്, അലക്‌സ് നൈനാൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു തുടങ്ങിയവർ പങ്കെടുത്തു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ദീപക് അസ്വാനി സ്വാഗതം പറഞ്ഞു.