b
സുഗതൻ 48

ചോറ്റാനിക്കര: അരയങ്കാവിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബ്രഹ്മമംഗലം സ്വദേശി ഐശ്വര്യ ഭവനിൽ സുഗതനാണ് (54) മരിച്ചത്. ഇന്നലെ വൈകിട്ട് അരയങ്കാവ് പെട്രോൾ പമ്പിന് സമീപമാണ് അപകടം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം. ഭാര്യ: മിനി. മക്കൾ: ഐശ്വര്യ, അശ്വിൻ. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.