guru

കൊച്ചി: യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസിന്റെ (എസ്.എൻ.ജി.സി.) ശ്രീനാരായണദർശന ദേശീയ സെമിനാർ നാളെ നടക്കും. മാനവിക ഉന്നമനത്തിനായുള്ള ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദർശനം ആസ്പദമാക്കിയുള്ള സെമിനാർ

രാവിലെ 9 മണിക്ക് കൊച്ചി അന്താരാഷ്ട്ര പുസ്തകമേള വേദിയിൽ ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ജി.സി. പ്രസിഡന്റ് കെ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

ഉജ്ജയിനി സംസ്കൃത വേദിക് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ജി വിജയകുമാർ, കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷ, മെഡിമിക്സ് എ.വി.എ. ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും എസ്.എൻ.ജി.സി. പ്രേടൻസ് കൗൺസിൽ ചെയർമാനുമായ ഡോ.എ.വി.അനൂപ്, കാലടി സംസ്കൃത സർവ്വകലാശാല റിട്ട.പ്രൊഫ. ഡോ.എം.വി. നടേശൻ എന്നിവർ സംസാരിക്കും.

പ്രൊഫ. പി. സി.പതഞ്ജലി (മുൻ വൈസ് ചാൻസലർ പൂർവാഞ്ചൽ യൂണിവേഴ്സിറ്റി, യു. പി.), ഡോ.പി.കെ. സാബു (റിട്ട. പ്രൊഫസർ, തിരുവനന്തപുരം എൻജി​. കോളേജ്), ഡോ. ജലജകുമാരി (അസി.ഡയറക്ടർ ഇഗ്നോ, കൊച്ചി), ജി.രാജേന്ദ്രബാബു (സീനിയർ വൈസ് പ്രസിഡന്റ്, എസ്. എൻ.ജി.സി.) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പി​ക്കും. ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. ഹരീഷ് കുമാർ സ്വാഗതവും വൈസ് പ്രസി​ഡന്റ് പി.ജി. മോഹൻകുമാർ നന്ദി​യും പറയും.