കൊച്ചി: ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലെ ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം 15 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. സർക്കാർ ഉടമസ്ഥതയിലോ അർദ്ധ സർക്കാർ ഉടമസ്ഥതയിലോ ഉള്ള നഴ്‌സറിയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഫോൺ: 0484 2422458