ആലുവ: തകർന്നടിയുന്ന മനുഷ്യാവകാശ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ പറഞ്ഞു. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യാവകാശദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ലോകമെങ്ങും മനുഷ്യവകാശ നിഷേധങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ ഇത്തരം ധ്വംസനങ്ങൾ തടയാൻ സന്നദ്ധ സംഘടനകൾക്ക് കഴിയണമെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. മനുഷ്യാവകാശത്തെ അധികരിച്ചുള്ള സെമിനാർ പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ചിന്നൻ ടി. പൈനാടത്ത് നയിച്ചു. സമിതി പ്രസിഡന്റ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു പരിയാരത്ത്, വി.ടി. ചാർളി, അബ്ദുൾ വഹാബ്, എ.വി. റോയി, ജോൺസൻ മുളവരിക്കൽ , പി.സി. നാരാജൻ, വി. എക്സ്.ഫ്രാൻസീസ്, ഹനീഫ കുട്ടോത്ത്, സുലൈമാൻ അമ്പലപ്പറമ്പ്, എ.വി. മുഹമ്മദ് ബഷീർ, എം. ഷാജഹാൻ, അക്സർ അമ്പല പറമ്പ്, ബാബു കുളങ്കര, മോഹൻ റാവു, ഷെമീർ കല്ലുങ്കൽ, സാജു തറയിൽ, അബ്ബാസ് തോഷിബാപുരം, ഒ.വി. ജോസ്, ഫൈസൽ ഖാലിദ് എന്നിവർ സംസാരിച്ചു.