
തൃപ്പൂണിത്തുറ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള മൊബൈൽ ആപ്പ് ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് ലോഗോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.കെ. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
2023 ലെ കലണ്ടർ പ്രകാശനം ഹാവെൽസ് കമ്പിനി പ്രതിനിധി ദേവരാജൻ ഉഷാകുമാരിക്ക് കോപ്പി നൽകി നിർവ്വഹിച്ചു. ചടങ്ങിൽ കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.ബി. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ വാസുദേവൻ, ഉമാശങ്കർ, പി.എൻ. അനൂപ്, ശ്രീജിത്ത്, ജോയ്, സന്ദീപ്, ശ്രീനിവാസൻ, നാരായണൻ കുട്ടി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.