അങ്കമാലി: സാമ്പത്തിക പ്രതിസന്ധിമൂലം വലയുന്ന അശരണർക്ക് അത്താണിയാകാൻ സമൂഹം കൈകോർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അങ്കമാലി കോ ഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റി രൂപം നൽകിയ സ്വാശ്രയ ഗ്രൂപ്പുകളുടെ സംയുക്ത സംഗമം ( ശലഭം ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിസന്ധിക്കുശേഷം ജീവിതം വഴിമുട്ടിയ സ്ത്രീ സമൂഹത്തിന് ഇത്തരത്തിലെ കൂട്ടായ്മകളാണ് ജീവിത വഴിതുറന്നത്. ഉദാരമായ വ്യവസ്ഥയിൽ വലിയ തുക വായ്പ നൽകി സ്ത്രീകളെ ഉന്നമനത്തിലെത്തിക്കുന്ന ‘ശലഭം’ പദ്ധതി സംസ്ഥാനത്തിനും മറ്റ് സഹകരണ സംഘങ്ങൾക്കും മാതൃകയാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബെന്നി ബഹനാൻ എം.പി, സൊസൈറ്റി പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. മികച്ച സ്വാശ്രയ ഗ്രൂപ്പിനെ റോജി എം.ജോൺ എം.എൽ.എയും മികച്ച സ്വാശ്രയ സംരംഭകരെ മുൻ എം.എൽ.എ പി.ജെ.ജോയിയും നഗരസഭാ ചെയർമാൻ റെജി മാത്യുവും ആദരിച്ചു. സ്വാശ്രയ ഗ്രൂപ്പ് സ്റ്റാൾ ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, സഹകരണ ആഡിറ്റ് ജോയിന്റ് ഡയറക്ടർ എ. ഹഫീസ് മുഹമ്മദ്, എൻ.എ. മണി, കെ.പി. പോൾ ജോവർ, മനോജ് കെ. വിജയൻ, ഗ്രേയ്സമ്മ ജോൺ, ബേബി വി.മുണ്ടാടൻ എന്നിവർ സംസാരിച്ചു. ജീവിതവിജയവും പ്രതിസന്ധികളും വിഷയത്തിൽ ഡോ. വർഗീസ് മൂലൻ ക്ലാസെടുത്തു. ഡയറക്ടർ ദേവച്ചൻ കോട്ടയ്ക്കൽ സ്വാഗതവും സൊസൈറ്റി ഡയറക്ടർ മേരി വർഗീസ് നന്ദിയും പറഞ്ഞു. ബോർഡ് അംഗങ്ങളായ ബേബി വി. മുണ്ടാടൻ , ബിജു പൂപ്പത്ത്, കെ.എ. ജോൺസൺ, സാജു നെടുങ്ങാടൻ, ആന്റു മാവേലി, കെ.ഡി. ജയൻ , വി.എ. സുബാഷ്, ഷീല പൗലോസ് എന്നിവർ സംസാരിച്ചു.