ചമ്പന്നൂർ: ചമ്പന്നൂർ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ 38 ഏക്കർ തരിശു സ്ഥലത്ത് നെൽക്കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നടന്ന വിത്തിടീൽ മഹോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ റെജി മാത്യു നിർവഹിച്ചു. നെൽക്കൃഷി ചെയ്തിരുന്ന 200 ഏക്കറോളം ഭൂമിയാണ് പ്രദേശത്ത് 30 വർഷമായി തരിശായി കിടക്കുന്നത്.

കൗൺസിലർ ഷൈനി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഫാ. ആന്റണി പരവര, സ്ഥിരംസമിതി അദ്ധ്യക്ഷൻ ബാസ്റ്റിൻ ഡി.പാറക്കൽ, കൗൺസിലർമാരായ മനു നാരായണൻ, ടി.വൈ.ഏല്യാസ്, ജെസ്മി ജിജോ, നഗരസഭാ സെക്രട്ടറി എം.എസ്. ശ്രീരാഖ് , കൃഷി ഓഫീസർ എൻ.ടി. ഓമനക്കുട്ടൻ, മുൻ കൗൺസിലർമാരായ അഡ്വ.സാജി ജോസഫ്, കെ.എ. ജോൺസൺ, പാടശേഖര സമിതി പ്രസിഡന്റ് പോൾ ഡേവിസ്, സെക്രട്ടറി ജെബിൻ ജേക്കബ് എന്നിവർ സംസാരിച്ചു. പിൻഷോ പൗലോസ്, ടി.എം. ജോസ്, കെ.എ.മാർട്ടിൻ, റെബിൻ ദേവസിക്കുട്ടി, റിൻസ് ജോസ്, ടി.കെ. തങ്കപ്പൻ, ബിജു ഗർവാസിസ് , കെ.വി.തോമസ് , കെ.വി.പോളച്ചൻ, ബിനിൽ ജോർജ്, കെ.വി.പൗലോസ്, വർക്കികുഞ്ഞ്, കെ.ഐ. വർഗീസ്, കെ.പി.ജോസ് ,ആനി ജോസ്, കാർത്ത്യായനി ശങ്കരൻ എന്നിവർ നേതൃത്വം നൽകി.