കുറുപ്പംപടി: അകനാട് ഗവൺമെന്റ് എൽ.പി സ്കൂളിൽ പാഠ്യേതരപദ്ധതിയുടെ ഭാഗമായുള്ള കരാട്ടെ ക്ലാസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. എൽ.കെ.ജി ഉൾപ്പെടെയുള്ള കുട്ടികളാണ് കരാട്ടെ അഭ്യസിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് കരാട്ടെ ക്ലാസ്. ഹെഡ്മിസ്ട്രസ് എം.എസ്.ജയ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ജെ.മാത്യു, പി.ടി.എ പ്രസിഡന്റ് ജോബി, സുധീർ, കരാട്ടെ അദ്ധ്യാപകൻ രവി, ദേവിക എന്നിവർ സംസാരിച്ചു.