
മട്ടാഞ്ചേരി: കുടുംബി-കൊങ്കിണി ശൈലിയിൽ മലയാളത്തിൽ രചിച്ച 'കുളുംബ്യാം രാമായണ്' പ്രകാശനം ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥയായ പി. എസ്. മായയാണ് എഴുത്തച്ഛന്റെ കിളിപ്പാട്ട് രാമായണത്തെ കുടുംബി-കൊങ്കണി ശൈലിയിൽ വിവർത്തനം ചെയ്ത പുസ്തകമാക്കിയത്. ചടങ്ങിൽ കേരള ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ രംഗഭാസ പ്രഭു, റിട്ട. ജില്ലാ ജഡ്ജി കെ.കെ. ഉത്തരന് നൽകി ഗ്രന്ഥം പ്രകാശനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാഡമി അംഗം ആർ.എസ്. ഭാസ്ക്കർ, ആർ.സദാനന്ദൻ മാസ്റ്റർ, ശരത് കുമാർ, എസ്. ഉണ്ണിക്കൃഷ്ണൻ, എസ്.സുധീർ, എം.എൻ. മുരളിധരൻ, എസ്. കണ്ണൻ, ശ്യാംകുമാർ, എസ്.വിജയകുമാർ, എ.ടി.സന്തോഷ് കുമാർ, ഡി.ഡി.നവീൻ കുമാർ, ആർ. ശെൽവരാജ് എന്നിവർ സംസാരിച്ചു.