പള്ളുരുത്തി : കരാട്ടെ മത്സരങ്ങൾക്കായി മേയേഴ്സ് ട്രോഫി ഏർപ്പെടുത്തുമെന്ന് നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എ.ശ്രീജിത്ത്. മുണ്ടം വേലിയിൽ നടന്ന സംസ്ഥാന തല ഇൻറർനാഷണൽ ഷൊറിന്റെ ഷിബു കാൻ കരാട്ടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സമ്മാനദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു. കൗൺസിലർ ഷീബ ഡുറോം മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ബിനോയ് ക്ലീറ്റസ്, സേവ്യർ കൊറയ, ഷിബു പീറ്റർ, റോമൽ കൊറയ, ജോസഫ് ജോഷ്വവിൻ, റോഹിൻ കൊറയ, അനന്തകൃഷ്ണൻ, ബെവിൻ ബന്നറ്റ്, ജഫ് ആന്റണി എന്നിവർ സംസാരിച്ചു.