നെടുമ്പാശേരി: ദേശീയപാതയിൽ അത്താണി കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമായിട്ടും നടപടിയെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. നിരവധി അപകടങ്ങളുണ്ടായിട്ടും തകരാർ പരിഹരിക്കാത്തതിനെതിരെ ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഗ്നൽ പോസ്റ്റിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, സേതുരാജ് ദേശം, ജിനു വിശ്വംഭരൻ, എം.എ. അഭിലാഷ്, അഭിമന്യു, സിജു ചെമ്പൻകാട്ടിൽ സായന്ത് മധുസൂദനൻ, ശ്രീരാജ് സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.