കുറുപ്പംപടി: എൺപത്തിയഞ്ച് വയസിലും നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. മുടക്കുഴ ഗ്രാമ പഞ്ചായത്ത് 4-ാം വാർഡ് സ്വദേശി നിപുളിയൻപറമ്പിൽ ചറോടിയെയാണ് എ.ഡി.എസ് വാർഷിക യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ആദരിച്ചത്. പഞ്ചായത്ത് അംഗം സോമി ബിജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ജോസ് എ.പോൾ, വൽസ വേലായുധൻ, സി.ഡി.എസ് ചെയർപേഴ്സൺ ദീപ ശ്രീജിത്ത്, റെജി ഷിജുകുമാർ, സുജാത കുഞ്ഞപ്പൻ, സി.എ. ഓമന , പി.കെ. സുകു, ഷൈനി എന്നിവർ സംസാരിച്ചു.