ചോറ്റാനിക്കര:അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാൻ ശാസ്ത്രവിചാരം പുലരാൻ' എന്ന മുദ്രാവാക്യമുയർത്തി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള ജനചേതനയാത്രയുടെ പ്രചരണാർത്ഥം ചോറ്റാനിക്കര നേതൃസമിതി നടത്തുന്ന വിളംബര ജാഥയുടെ സംഘാടകസമിതി രൂപീകരിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ജി. രവീന്ദ്രൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ.ദാസ്, വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ, ജില്ലാ കൗൺസിൽ അംഗം എം.ആർ. മുരളീധരൻ, പബ്ലിക് ലൈബ്രറി സെക്രട്ടറി സാജു ചോറ്റാനിക്കര, മഹാന്മ ലൈബ്രറി സെക്രട്ടറി ദീപു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. 17 ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവാങ്കുളത്ത് നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ വൈകിട്ട് എരുവേലിയിൽ സമാപിക്കും.