പെരുമ്പാവൂർ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഉരുളൻതണ്ണി ഒന്നാംപാറയിൽ 10 കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ എള്ള് കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊയ്ത്തുത്സവം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.സി.ബി അംഗങ്ങളായ ജോഷി പൊട്ടക്കൽ, മേരി കുരിയക്കോസ്, കുടുംബശ്രീ അംഗങ്ങളായ ലൂസി ജോയി, രാജി ദിവാകരൻ, ബിന്ദു ഷാജി, അനിസ് ജോൺ, ഉഷ വേലായുധൻ എന്നിവർ നേതൃത്വം നൽകി.