പെരുമ്പാവൂർ: മാസത്തിന്റെ തുടക്കത്തിൽ തന്നെ വേതനം വിതരണം ചെയ്യണമെന്ന് പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. പെരുമ്പാവൂർ ഉപ ജില്ലയ്ക്കു കീഴിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി ഉച്ചക്കഞ്ഞിയും ഭക്ഷണവും പാചകം ചെയ്യുന്ന തൊഴിലാളികൾക്ക് മാസത്തിന്റെ ആരംഭത്തിൽ ശമ്പളം വിതരണം ചെയ്യുന്നില്ല. ഇതിനു പരിഹാരം കാണണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജി.മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അഡ്വ. രമേഷ് ചന്ദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് കാവുങ്കൽ, യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു കടമക്കുടി, സെക്രട്ടറി സി.എം. വിനോദിനി, ജില്ലാ കമ്മിറ്റി അംഗം അജിത അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജേഷ് കാവുങ്കൽ ( പ്രസിഡന്റ് ) ,
ബിന്ദു മോഹനൻ (വർക്കിംഗ് പ്രസിഡന്റ്), കെ.പി.നസീറ (വൈസ് പ്രസിഡന്റ്), കുഞ്ഞമ്മിണി സുധാകരൻ (സെക്രട്ടറി ), ഉഷ വേലായുധൻ (ജോ.സെക്രട്ടറി), ജിൻസി ബെന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.