
തൃക്കാക്കര: വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വീട് അപകടാവസ്ഥയിലായി. വാഴക്കാല മൂലേപാടത്ത് പൊന്നാതറ മുഹമ്മദ് കുഞ്ഞിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇന്നലെ തുടർച്ചയായി പെയ്ത മഴയിൽ ഇടിഞ്ഞുവീണത്. വീടിന്റെ പിൻവശത്തെ മൂലേപ്പാടം തോടിന്റെ സംരക്ഷണഭിത്തിയും വീടിനോട് ചേർന്നുള്ള ഭാഗവും ഇടിഞ്ഞ് ഏത് നിമിഷവും വീട് താഴേക്ക് നിലം പതിക്കുന്ന സ്ഥിതിയാണ്. വാർഡ് കൗൺസിലർ ഉഷ പ്രവീൺ സ്ഥലം സന്ദർശിച്ചു.