തൃക്കാക്കര: വിശ്വ സേവാ ചാരിറ്റബിൾ ട്രസ്റ്റ് തൃക്കാക്കരയുടെയും ഓജസ് ഹോമിയോ ക്ലിനികിന്റെയും എസ്.ഡി.എൽ ലാബറട്ടറീസ് ഇടപ്പിള്ളി ടോളിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. റിട്ട. കുസാറ്റ് മേധാവി ഡോ. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. വിശ്വനാഥൻ, ഹരീഷ് കുമാർ ,ഡോ വസന്തകുമാർ, ഡോ. വിനീഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.