കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം തിരുവാണിയൂർ ശാഖയുടെ സ്ഥാപക സെക്രട്ടറി എ.പി. കുഞ്ഞിന്റെ ഇരുപത്തിയഞ്ചാമത് അനുസ്മരണ സമ്മേളനം തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം എം.ടി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.ആർ. മനോഹരൻ, അഡ്വ. കെ.കെ. സുരേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ടി.വി. ജോർജ്, പഞ്ചായത്ത് അംഗം ബിന്ദു മനോഹരൻ, ശാഖ യൂണിയൻ കമ്മി​റ്റി അംഗം എൻ.കെ. കുമാരൻ, ദേവസ്വം സെക്രട്ടറി പി.എസ്. അയ്യപ്പൻ കുട്ടി, പി.കെ. സുദർശൻ, വി.കെ. പ്രശാന്ത്, കെ.എൻ. ആകാശ്, ശോഭന സാംബശിവൻ, കെ.ആർ. തങ്കപ്പൻ, എ.കെ. തങ്കപ്പൻ, വി.കെ. രവി, കെ.എൻ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.