കിഴക്കമ്പലം: 2023ലെ ചില കലണ്ടറുകളിൽ ശ്രീനാരായണ ഗുരുദേവ സമാധിദിനം തെറ്റായി അച്ചടിച്ചതിൽ എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ പ്രതിഷേധം രേഖപ്പെടുത്തി. ശാഖാ പ്രസിഡന്റ് ടി.കെ. ബിജു അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം ടി.പി. തമ്പി, സെക്രട്ടറി ശശിധരൻ മേടക്കൽ, വൈസ് പ്രസിഡന്റ് ജി. അനിദാസ്, കമ്മിറ്റി അംഗങ്ങളായ എസ്. രവീന്ദ്രൻ, പി.എ. ബാലകൃഷ്ണൻ, എൻ.ബി. ബിജു, പരമേശ്വരൻ മണ്ഡപത്തിൽ, പ്രഭാകരൻ, രാജേഷ്, ടി.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. കന്നി 5നാണ് ഗുരുദേവ സമാധി. എന്നാൽ ചില പ്രമുഖ മാദ്ധ്യമങ്ങളുടെ കലണ്ടറിൽ കന്നി ആറാണ് സമാധിയായി രേഖപ്പെടുത്തിയിട്ടുള്ളത്.