തൃക്കാക്കര: ഓട്ടോറിക്ഷയിൽ ഇടിച്ചുമറിഞ്ഞ ഇരുചക്ര വാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി ടാങ്കർ ലോറി കയറി മരിച്ച സംഭവത്തിൽ ടാങ്കർ ലോറി കണ്ടെത്താനായില്ല. റോഡിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും സി.സി ടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ചിറ്റേത്തുകര ഇൻഫോപാർക്ക് റോഡിൽ അപകടം നടന്നത്. വൈറ്റിലയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ അസി. മാനേജർ കായംകുളം സ്വദേശിനി നിമ്യയാണ് (26) മരിച്ചത്. സുഹൃത്ത് ജോജിക്കൊപ്പം യാത്രചെയ്യുകയായിരുന്നു യുവതി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.