കോലഞ്ചേരി: വിമുക്ത ഭടന്മാരുടെ ചികിത്സാ ആനുകൂല്യങ്ങൾ ജില്ലയിലെ മിക്ക ആശുപത്രികളും നിർത്തലാക്കിയെന്ന് പരാതി. ഇതോടെ വിമുക്ത ഭടന്മാർ ദുരിതത്തിലായി. ഹെൽത്ത് സ്‌കീമിൽ ഓരോ മാസവും 1200രൂപ വീതം വിരമിച്ച പട്ടാളക്കാർ അടയ്ക്കുന്നുണ്ട്. എന്നാൽ ചികിത്സ നടത്തിയ ആശുപത്രികൾക്ക് സൈനികരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് പണം കൊടുക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. പല ആശുപത്രികൾക്കും കോടിക്കണക്കിനു രൂപ നൽകാനുണ്ട്. ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ് വേണ്ടി വരുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ചെലവിന് പണം കണ്ടെത്താനാകാതെ ദുരിതത്തിലാണ്.