
തൃപ്പൂണിത്തുറ: രാജനഗരി യൂണിയൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (ട്രൂറ) - മദ്ധ്യ മേഖല വനിതാവേദി വാർഷിക പൊതുയോഗം നടന്നു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേരി ബാബു, ടി.വി. ശ്യാമ, സുഖദ തമ്പുരാൻ, വി.സി. ജയേന്ദ്രൻ, എം. രവി, കെ. ബാലചന്ദ്രൻ, എസ്.കെ. ജോയി, പോൾ മാഞ്ഞൂരാൻ, കെ.എൻ. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.
ട്രൂറ മദ്ധ്യ മേഖല വനിതാവേദി പ്രസിഡന്റായി മേരി ബാബു, വൈസ് പ്രസിഡന്റുമാരായി സുഖദ തമ്പുരാൻ, ബീനാ മാത്യു, ശോഭന, സെക്രട്ടറിയായി ബെൻസി ബിജു, ജോ. സെക്രട്ടറിമാരായി ആലീസ് തമ്പി, ടി.വി ശ്യാമ, സുലോചന , ട്രഷററായി ഷീല കൃഷ്ണമൂർത്തി എന്നിവരെ തിരഞ്ഞെടുത്തു.