
നെടുമ്പാശേരി: കവിയും ബാലസാഹിത്യകാരനുമായ എ.കെ കുറ്റിപ്പുഴ എന്ന് അറിയപ്പെടുന്ന കുറ്റിപ്പുഴ മൂലപ്പുറത്ത് കുമാരൻ (82 റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. ഇടതുസഹയാത്രികനും സാംസ്‌കാരിക രംഗത്തെ സജീവസാന്നിദ്ധ്യവുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുന്നുകര ശ്മശാനത്തിൽ. മക്കൾ: മോഹൻകുമാർ, യാമിനി, യമുന, സുമൻകുമാർ. മരുമകൾ: ശിവകാമി.