പെരുമ്പാവൂർ: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കൊമ്പനാട് ശാഖയുടേയും പ്രഭാത,സായാഹ്ന കൗണ്ടറുകളുടേയും ഉദ്ഘാടനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. സഹകരണ നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ അഡ്വ.പുഷ്പ ദാസും പി.സി.ഔസേഫ് സ്മാരക സഹകരണ പെൻഷൻ പദ്ധതിയുടെ വിതരണോദ്ഘാടനം മുൻ എം .എൽ.എ സാജു പോളും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ സഹകരണ സന്ദേശം നൽകി. ബാങ്കിനെ സൂപ്പർ ഗ്രേഡിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം എറണാകുളം ജില്ലാ സഹകരണസംഘം പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എ. മണി നടത്തി. പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റുമാർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ എന്നിവരെ വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ആദരിച്ചു. ബാങ്ക് ഡയറക്ടർമാരായ ബിജു പീറ്റർ, വിനു സാഗർ, സെക്രട്ടറി എം.വി.ഷാജി, മുൻ സെക്രട്ടറി പി.പി. പൗലോസ്, ഫാ. ജസ്റ്റിൻ കെ.കുര്യാക്കോസ് എന്നിവർ സംസാരിച്ചു.