കോലഞ്ചേരി: ചെമ്മനാട് ബോധി ഗ്രാമീണ വായനശാലയുടെ സെമിനാർ ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ, കലാമണ്ഡലം മുൻ വി.സി ഡോ. കെ.ജി. പൗലോസ് എന്നിവർ ചേർന്ന് നിർവഹിച്ചു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ് പ്രൊജക്ടർ സമർപ്പിച്ചു. ഭരണഘടനാമൂല്യങ്ങളെ കുറിച്ച് നടന്ന ശില്പശാല തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ടി.കെ. സരള ഉദ്ഘാടനം ചെയ്തു.