മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ കീഴിലെ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക യോഗവും വിവിധ കാർഷിക പദ്ധതികളുടെ രൂപികരണവും പഞ്ചായത്ത് അംഗം പി.എച്ച്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ഉനൈസ് അസീസ് അദ്ധ്യക്ഷത വഹിച്ചു. റിട്ടയേർഡ് കൃഷി ഓഫീസർ പി. എം. ജോഷി ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി പി.ഇ.അഷറഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എം. നൗഫൽ, പി.എം.സിറാജ് തുടങ്ങിയവർ സംസാരിച്ചു. പോയാലി ക്ഷീരസംഘം പ്രസിഡന്റ് നാരായണൻ കർത്താവ്, പൈനാപ്പിൾ വ്യവസായി ഇ.ജെ.നജീബ് , പൈനാപ്പിൾ കർഷകരായ ടി.യു. ഇസ്മായിൽ, അലി മോളത്ത്, കരീം പ്ലാക്കുടി, ക്ഷീരകർഷകരായ എം.പി. ഇബ്രാഹിം,പൗലോസ്, ചെറുകിട കർഷകരായ സി.ഇ.ഖാദർ, മീരാൻ, ചന്ദ്രൻ, ആലി, സലിം ആലപ്പുറം, ബിനോയി ചേറാടി തുടങ്ങിയവരെ ആദരിച്ചു.