
പള്ളുരുത്തി: മാരമ്പിള്ളി ശ്രീ പരാശക്തി ക്ഷേത്രത്തിൽ ഗജമണ്ഡപം വ്യവസായി കമൽ പടന്നയിൽ കാർത്തികേയൻ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തന്ത്രി. മഞ്ഞുമ്മൽ അരിയന്നൂർ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികനായി. സഭാ പ്രസിഡന്റ് ടി.എസ്. സനിൽകുമാർ അദ്ധ്യക്ഷനായി. ശംഭു നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. യശോറാം ബിൽഡേഴ്സ് ചെയർപേഴ്സൻ .ഡോ. കെ ജയശ്രീ വാദ്ധ്യാർ , ജ്ഞാനോദയം സഭാപ്രസിഡന്റ് ആർ.ശിവജി, മേൽശാന്തി രതീഷ് , ജ്യോത്സ്യൻ പങ്കജാക്ഷൻ , കെ. ഡി. കൃഷ്ണകുമാർ . എൻ.എൻ.രാജേഷ്, കെ. ഡി. രജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആനയൂട്ട് നടന്നു.