കോലഞ്ചേരി: കനിവ് പെയിൻ ആൻഡ് പാലിയേ​റ്റീവ് ലോക്കൽ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് സഹായ ഉപകരണങ്ങൾ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം കോലഞ്ചേരി ബ്രീസ് ഹോട്ടൽ ഉടമ അബ്ദുൾ ലെയ്‌സ് നിർവഹിച്ചു. പ്രസിഡന്റ് പി.വി.റെജി, സെക്രട്ടറി പോൾ വെട്ടിക്കാടൻ, എം.കെ.സജീവൻ തുടങ്ങിയവർ സംസാരിച്ചു.