മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ആയില്യത്തോടനുബന്ധിച്ചുള്ള സർപ്പബലി 13ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം 7 മണിക്ക് പുതുക്കുളം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. അന്നേദിവസം രാവിലെ 8 മണിക്ക് സർപ്പക്കാവിൽ വിശേഷാൽ പൂജകളും നൂറുംപാലും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.